+91 0495 2700 177   |   Login
എസ്. കെ. എസ്. എസ്. എഫ് സർഗലയം 2020

കലയും സംസ്കാരവും ജീവിത വ്യവഹാരങ്ങളോട് ആഴത്തിൽ ചേർന്ന് നിൽക്കുന്നു. സാഹിത്യ സമ്പുഷ്ടമായ രചനകളും ആവിഷ്കാരങ്ങളും ആദിമ കാലങ്ങളിൽ തന്നെ പ്രചാരത്തിലുണ്ടായിരുന്നെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിശുദ്ധ നഗരിയിലും പുണ്യഗേഹത്തിലും സംഘടിപ്പിക്കപ്പെട് ടിരുന്ന സാഹിത്യ ചർച്ചാ വേദികളും പ്രസിദ്ധമാണ്. കേരളീയ സമൂഹത്തിൽ യൗവ്വന വിദ്യാർത്ഥി പ്രതിഭകളെ സാന്മാർഗിക വിളനിലങ്ങളിലേക്ക് കലയുടെയും സാഹിത്യത്തിന്റെയു ം മാസ്മരിക ലോകത്തിലൂടെ വഴി നടത്തിയ പാരമ്പര്യമാണ് എസ്.കെ.എസ്.എസ്.എഫ് സർഗലയ സമിതിയുടേത്.
ആയിരക്കണക്കിന് പ്രതിഭകൾക്ക് വേദികളും അവസരങ്ങളും ഒരുക്കിയ ആവേശത്തിലാണ് പുതിയ വര്ഷം സർഗലയത്തിന് ആരവങ്ങൾ ഉയരുന്നത്. 3 വിഭാഗങ്ങളിൽ 72 ഇനങ്ങളിലാണ് മത്സരങ്ങൾ. 1996 ൽ കണ്ണൂർ പെരുമ്പ, 1998 ൽ കാസർഗോഡ് നീലേശ്വരം, 2000 ൽ കോഴിക്കോട് മണാശ്ശേരി, 2002 ൽ മലപ്പുറം സുന്നിമഹൽ, 2004 ൽ പാലക്കാട് വല്ലപ്പുഴ, 2006 ൽ കാസർഗോഡ് ബെളിഞ്ച, 2008 ൽ വയനാട് കമ്പളക്കാട്, 2011 ൽ ആലപ്പുഴ, 2013 ൽ എറണാകുളം, 2015 ൽ കണ്ണൂർ തളിപ്പറമ്പ്, 2018 ൽ കോഴിക്കോട് കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലാണ് ഇതിനകം മത്സരങ്ങൾ നടന്നത്. 2020 ൽ 12 ആം സംസ്ഥാന സർഗലയത്തിനു കാസർഗോഡ് ജില്ലയാണ് ആതിഥ്യമരുളുന്നത്.